മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ഇംതിയാസ് അഹമ്മദ് അന്തരിച്ചു!

കറാച്ചി:പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും പ്രായമേറിയ വ്യക്തിയും ടെസ്റ്റ് താരവുമായിരുന്ന ഇംതിയാസ് അഹമ്മദ്(89) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറെ നാളായി അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

പാകിസ്താന് വേണ്ടി 41 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഇംതിയാസ് അഹമ്മദ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായിരുന്നു. 1955ല്‍ ന്യൂസിലന്‍ഡിനെതിരേ ലാഹോറില്‍ നേടിയ 209 റണ്‍സ് ആണ് ഇംതിയാസിന്റെ ഏറ്റവും ഉയർന്ന സ്കോർ. 1952-53 ലെ ആദ്യ പാകിസ്ഥാൻ പര്യടനത്തിലും ഉൾപ്പെട്ടിരുന്നു. പാകിസ്ഥാൻ ടീമിന്റെ മുഖ്യ സെലക്റ്ററും പരിശീലകനുമായിരുന്നു ഇംതിയാസ് അഹമ്മദ്.

Be the first to comment on "മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ഇംതിയാസ് അഹമ്മദ് അന്തരിച്ചു!"

Leave a comment

Your email address will not be published.


*