രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി അഖിലേഷിന് മുലായത്തിന്റെ വെട്ട്!

ലക്‌നൗ:രാംഗോപാൽ യാദവ് വിളിച്ചു ചേർത്ത സമാജ്‌വാദി പാർട്ടി കൺവെൻഷനിൽ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ അഖിലേഷിന്‍റെ അനുയായി കൂടിയായ രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി മുലായംസിങ് യാദവ് തിരിച്ചടിച്ചു. പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിലക്ക് അവഗണിച്ചായിരുന്നു അഖിലേഷും രാംഗോപാല്‍ യാദവും കൺവെൻഷൻ വിളിച്ചുചേർത്തത്. മുലായത്തിന്റെ വിശ്വസ്തനായിരുന്ന അമര്‍സിങിനെ പുറത്താക്കുയും യു.പി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ശിവ്പാൽ യാദവിനെ നീക്കുകയും ചെയ്തിരുന്നു.ലഖ്നോയിലെ യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് മുലായം സിങ് ആരോപിച്ചു.

Be the first to comment on "രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി അഖിലേഷിന് മുലായത്തിന്റെ വെട്ട്!"

Leave a comment

Your email address will not be published.


*