തിരുവനന്തപുരത്തെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ!

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ,നെല്ലനാട് എന്നീ പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. മാണിക്കൽ പഞ്ചായത്തിലെ ആലിയാട് ചേലായത് ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ ന്യൂയർ ദിനത്തിലുണ്ടായ സഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയും-ആർഎസ്എസും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തിൽ എട്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment on "തിരുവനന്തപുരത്തെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ!"

Leave a comment

Your email address will not be published.


*