മൊബൈല്‍ ഫോണ്‍ വഴി ഇനി യുഎഇ വിസക്ക് അപേക്ഷിക്കാം!

മൊബൈല്‍ ഫോണ്‍ ആപ്പ്ളിക്കേഷൻ വഴി യാത്രക്കാര്‍ക്ക് വിസ നൽകാവുന്ന നൂതന സംവിധാനവുമായി ഡിവിപിസി (ദുബായ് വിസ പ്രോസസിംഗ് സെന്റര്‍).എമിറേറ്റ്‌സ് എയര്‍ലൈന്‍, ദുബായ് ഗവണ്‍മെന്റ് എന്നിവര്‍ക്കായി വിസ പ്രോസസിംഗ് നടത്തുന്നതിന് മാത്രമായി 2002-ല്‍ വിഎഫ്എസ് ഗ്ലോബല്‍ രൂപം കൊടുത്തിട്ടുള്ള പ്രത്യേക വിഭാഗമാണ് ദുബായ് വിസ പ്രോസസിംഗ് സെന്റര്‍. എമിറേറ്റ്‌സ് എയര്‍ലൈന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ രീതിയിൽ വിസ ലഭ്യമാകുന്നത്.ഡിവിപിസി പുറത്തിറക്കിയ മൊബൈല്‍ ആപ് ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും യുഎഇ വിസയ്ക്ക് അപേക്ഷ നല്കാവുന്നതും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ്പിള്‍ ഉപഭോക്താക്കൾക്ക് ആപ് സ്റ്റോറില്‍നിന്നോ ഡിവിപിസി മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.അപേക്ഷ നൽകുന്നവർ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് നാല് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.

Be the first to comment on "മൊബൈല്‍ ഫോണ്‍ വഴി ഇനി യുഎഇ വിസക്ക് അപേക്ഷിക്കാം!"

Leave a comment

Your email address will not be published.


*