ലക്ഷ്മി നായർക്കെതിരായ ഉപസമിതി റിപ്പോർട്ട് സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചു!

തിരുവനന്തപുരം:ലോ അക്കാദമി സമരം 18 ാം ദിവസത്തിലേക്ക് കടന്നപ്പോൾ വിദ്യാർത്ഥികൾക്ക് അനുകൂലമായി സര്‍വ്വകലാശാല സിൻഡിക്കറ്റ് യോഗത്തിൽ ഉപസമിതി റിപ്പോർട്ട്‌.റിപ്പോർട്ട്‌ സിൻഡിക്കറ്റ് യോഗം ഏകകണ്ഠേനയാണ് അംഗീകരിച്ചത്. പരീക്ഷാ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും ഉപസമിതിയുടെ ശുപാർശ. ലോ അക്കാഡമിയിലെ പ്രശ്നങ്ങൾ പഠിച്ച ഉപസമതി ഗുരുതര നിയമലംഘനം നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രിൻസിപ്പൽ ലക്ഷ്മി നായർ അമ്പതു വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തെ നശിപ്പിച്ചു. സ്വജനപക്ഷപാതം കാണിച്ചു. 50 ശതമാനം ഹാജരില്ലാത്ത ഭാവി മരുമകളെ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇന്റേണല്‍ മാര്‍ക്ക് ഇഷ്ട്ടകാർക്കു വാരിക്കോരി നൽകി. സ്വാകാര്യതയെ ഹനിക്കുന്ന രീതിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മതത്തിന്റെയും ജാതിയുടെയും വേഷത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ അവഹേളിച്ചു.ലക്ഷ്മി നായരുടെ ഭാവിമരുമകളും ലോ കോളേജിലെ വിദ്യാർത്ഥിയുമായ അനുരാധ പി നായരുടെ പരീക്ഷ ഫലം റദ്ദുചെയ്യണം.അനുരാധ ഇല്ലാത്ത അധികാരം വിദ്യാർത്ഥികളോട് കാണിച്ചു. എന്നിവയാണ് സിൻഡിക്കറ്റ്നു മുൻപിൽ സമർപ്പിച്ച ഉപസമിതി റിപ്പോർട്ടിൽ പറയുന്നത്.

ഉചിതമായ തീരുമാനത്തിനായി റിപ്പോർട്ട്‌ സർക്കാരിന് കൈമാറും. ലോ കോളേജിലെ പ്രശനം ക്യാമ്പസിനകത്തുള്ള പ്രശ്‍നം മാത്രം ആണെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിലപാടിൽ സിപിഎം അയവുവരുത്തി.പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളോട് സിപിഐഎം പറഞ്ഞിരിക്കുന്നത്. ഇന്റേണല്‍ മാർക്കിലുൾപ്പെടെയുള്ള പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടികുറയ്ക്കാമെന്ന ഒത്തുതീർപ്പു നിർദേശം ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള മുന്നോട്ടു വെച്ചു.

Be the first to comment on "ലക്ഷ്മി നായർക്കെതിരായ ഉപസമിതി റിപ്പോർട്ട് സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചു!"

Leave a comment

Your email address will not be published.


*