അനുനയ നീക്കവുമായി സിപിഐഎം:രാജിയില്ലെന്ന ലക്ഷ്മി നായരുടെ നിലപാടിന് പിന്തുണയുമായി ഡയറക്ടർ ബോർഡ്!

തിരുവനന്തപുരം:ലോ അക്കാദമി പ്രശ്നത്തിൽ അനുരഞ്ജനത്തിനായുള്ള സിപിഐഎമ്മിന്റെ ശ്രമം ഫലം കണ്ടില്ല. ലോ കോളേജിന്റെ സ്ഥാപകനും ഡയറക്ടറും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അച്ഛനുമായ നാരായണൻ നായരെയും സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരെയും ഉൾപ്പെടെ എകെജി സെന്ററിൽ വിളിച്ചു വരുത്തിയായിരുന്നു അനുനയ ചർച്ചകൾ.

എന്നാൽ രാജി ഒഴികെ എന്തിനും തയ്യാറാണെന്നാണ് ലക്ഷ്മിനായരുടെ നിലപാടെന്നും രാജി ആവശ്യപ്പെടാൻ ബോർഡിന് അധികാരമില്ലെന്നുമായിരുന്നു   ബോർഡ് അംഗമായ അഡ്വ. നാഗരാജ് അറിയിച്ചത്.വിദ്യാർത്ഥികളുമായി ചർച്ചയ്ക്കു തയ്യാറാണെന്നും രാജി വെയ്ക്കില്ലെന്നും ലക്ഷ്മി നായരും പറഞ്ഞു.

പ്രിൻസിപ്പൽ രാജി വെയ്ക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ വിദ്യാർത്ഥി സംഘടനകളും ഉറച്ചു നിൽക്കുകയാണ്.വിദ്യാർത്ഥി സമരം 19 -ആം ദിവസത്തിലെത്തി. ബിജെപി നേതാവ് വി മുരളീധരന്റെ ഉപവാസസമരവും പുരോഗമിക്കുകയാണ്.

Be the first to comment on "അനുനയ നീക്കവുമായി സിപിഐഎം:രാജിയില്ലെന്ന ലക്ഷ്മി നായരുടെ നിലപാടിന് പിന്തുണയുമായി ഡയറക്ടർ ബോർഡ്!"

Leave a comment

Your email address will not be published.


*