ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്‍ലാം കിരീടം റോജര്‍ ഫെഡറർക്ക്!

മെല്‍ബണ്‍ : അഞ്ചു  വർഷത്തിന് ശേഷമുള്ള റോജര്‍ ഫെഡറർ-റാഫേല്‍ നദാൽ പോരാട്ടത്തിൽ ഫെഡറർക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്‍ലാം കിരീടം.അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിരീട നേട്ടം.കരിയറിലെ 18-മത്തെ ഗ്രാന്‍സ്‍ലാം കിരീടമാണ്.

അഞ്ചാം ഓസ്ട്രേലിയന്‍ കിരീട നേട്ടത്തോടെ ഏറ്റവുമധികം ഗ്രാന്‍സ്‍ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡും ഫെഡറിന്റെ പേരിലായി. എന്നാൽ ഫെഡറർ-നദാൽ നേർക്കുനേർ ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജയം നദാലിനായിരുന്നു.

‘ടെന്നീസ് വളരെ പ്രയാസമേറിയ കളിയാണ്. ടെന്നിസിൽ സമനിലയില്ല. ഉണ്ടായിരുന്നെങ്കിൽ റഫയുമായി ഈ നേട്ടം പങ്കുവയ്ക്കാനായിരുന്നു എനിക്കിഷ്ടം.’  ഓസ്‌ട്രേലിയൻ ലെജൻഡ് റോട് ലവേറിന്റെ കൈയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങിയ ശേഷം ഫെഡറർ പറഞ്ഞ വാക്കുകളാണിത്.

Be the first to comment on "ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്‍ലാം കിരീടം റോജര്‍ ഫെഡറർക്ക്!"

Leave a comment

Your email address will not be published.


*