ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ !

ചെന്നൈ:ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 12 വരെ ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ചെെന്നെ സിറ്റി പൊലീസ് കമ്മീഷണർ എസ്. ജോർജ് പറഞ്ഞു.

ചെന്നൈയിലെ കടലോര ഗ്രാമങ്ങളിലും മറീന ബീച്ചിന്റെ പരിസര പ്രദേശങ്ങളിലും പട്രോളിംഗ് കർശനമാക്കാനും നിർദേശം നൽകിയതായും കമ്മീഷണർ അറിയിച്ചു.

Be the first to comment on "ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ !"

Leave a comment

Your email address will not be published.


*