മുസ്‌ലീങ്ങളെ തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് സ്റ്റേ!

ഏഴു മുസ് ലിം രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൺഡ് ട്രംപിന്‍റെ വിവാദ ഉത്തരവ് ന്യൂയോർക്ക് കോടതി സ്റ്റേ ചെയ്തു. അഭയാര്‍ത്ഥികള്‍ക്കായി അമേരിക്കന്‍ പൗരാവകാശ സംഘടനയായ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍(ACLU) നല്‍കിയ ഹര്‍ജിയിലാണ് താത്കാലിക സ്‌റ്റേ. നിയമപരമായ വീസയുമായി അമേരിക്കയിൽ എത്തിയവരെ തിരിച്ചയക്കരുതെന്നും ഉത്തരവിൽ പറയുന്നു. യുഎസ് ഡിസ്ട്രിക്ട്  ജഡ്ജ്  ആൻ ടോന്നെള്ളിയുടേതാണ് ഉത്തരവ് .കോടതി ഉത്തരവിനെ പ്രതിഷേധക്കാർ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്.

അമേരിക്കയില്‍ സിറിയയിൽനിന്നുള്ളവർക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ് ലിം രാജ്യങ്ങളായ ഇറാഖ്, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വീസ വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യുഎസിൽ വിവിധ വിമാനത്താവളങ്ങളിൽ 200 പേരെയാണ് ഉത്തരവിനെ തുടർന്ന് തടഞ്ഞത്.

പ്രസിഡന്റ് ട്രംപ് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്ത് വന്നു.നടപടി അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്നും എന്നാൽ വിലക്കേർപ്പെടുത്തിയ നടപടി ശരിയല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഫ്രാൻസ്,ജർമനി തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റകാരെ അനുകൂലിച്ചു പ്രസ്താവന ഇറക്കി.

Be the first to comment on "മുസ്‌ലീങ്ങളെ തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് സ്റ്റേ!"

Leave a comment

Your email address will not be published.


*