ലക്ഷ്മി നായർക്കെതിരെ പോലീസ് കേസെടുത്തു!

തിരുവനന്തപുരം:ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ച ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പോലീസ് ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. ജാതി പേര് വിളിച്ച ആക്ഷേപിച്ചുവെന്നും ദളിത് വിദ്യാർത്ഥിയെ കൊണ്ട് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ,അവരുടെ ഹോട്ടലിൽ ജോലിയെടുപ്പിച്ചു എന്നും രണ്ടു പരാതികളാണ് പോലീസിൽ നൽകിയിരുന്നത്. കഴിഞ്ഞ 21 നാണ് വിദ്യാർത്ഥിയായ സെൽവം പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നത്.

അതേസമയം വിദ്യാർത്ഥി സമരം 20 -)൦ ദിവസത്തിലേക്ക് കടന്നു.ലോ കോളേജ് മാനേജ്മെന്റുമായുള്ള സിപിഎംന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ മുഖ്യമന്തി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപ്പെട്ടു.ഉടൻ പ്രശ്നപരിഹാരം കാണണമെന്ന് കോളേജ് മാനേജ്മെന്റിനോടും വിദ്യാഭ്യാസമന്ത്രിയോടും ആവശ്യപ്പെട്ടു.

ബുധനാഴ്ചയ്ക്കകം പ്രശ്നത്തിൽ പരിഹാരം കണ്ടിലെങ്കിൽ സമരം പാർട്ടിയേറ്റെടുക്കുമെന്നു കോൺഗ്രസ്സും, ലോ കോളേജ് പ്രശ്നത്തിൽ വൈസ്ചാൻസിലർ കൂടിയായ ഗവർണർ ഇടപെടണമെന്ന് ബിജെപിയും പറഞ്ഞു. വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ബിജെപി നേതാവ് വി മുരളീധരൻ നടത്തുന്ന നിരാഹാരസമരവും തുടരുകയാണ്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ ആരോഗ്യസ്ഥിതി മോശമാണെന്നു അറിയിച്ചു.

സമരത്തെ നിയമപരമായി നേരിടാനാണ് കോളേജ് മാനേജ്മെന്റിന്റെ തീരുമാനം. പ്രിൻസിപ്പൽ രാജി വെയ്ക്കില്ലെന്നും രണ്ടു ദിവസത്തിനകം കോളേജ് തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റെ പറഞ്ഞു. പ്രിൻസിപ്പൽ രാജി വെച്ചില്ലെങ്കിൽ സമാധാന പരമായി നടക്കുന്ന സമരം തെരുവിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകളും പറഞ്ഞു.

Be the first to comment on "ലക്ഷ്മി നായർക്കെതിരെ പോലീസ് കേസെടുത്തു!"

Leave a comment

Your email address will not be published.


*