വിനോദ് റായ് ബിസിസിഐ അധ്യക്ഷൻ!

ന്യൂഡൽഹി:ബിസിസിഐ ഇടക്കാല അധ്യക്ഷനായി വിനോദ് റായിയെ സുപ്രീം കോടതി നിയോഗിച്ചു. മുൻ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി) ആണ് വിനോദ് റായ്. ചരിത്രകാരനും ക്രിക്കറ്റ് കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ,അമിതാഭ് ചൗധരി, വിക്രം ലിമായെ,മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റര്‍ ഡയാന എഡുള്‍ജി എന്നിവരാണ് ബിസിസിഐ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ ഒൻപതു പേരുടെ ലിസ്റ്റിൽ നിന്നുമാണ് നാലുപേരെ തിരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരിനോടും ബിസിസിഐയോടും പേരുകൾ നിർദേശിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇരുകൂട്ടരും നൽകിയ പേരുകൾ സുപ്രീംകോടതി തള്ളി.

ചൗധരിയും ലിമായെയും ഐസിസി യോഗങ്ങളിൽ ബിസിസിഐയുടെ പ്രതിനിധികളാകും.ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാകാത്തതിന്റെ പേരിൽ സുപ്രീം കോടതി അനുരാഗ് താക്കൂർ ഉൾപ്പെടുന്ന ബിസിസിഐ ഭരണസമിതി പിരിച്ചു വിട്ടിരുന്നു.

Be the first to comment on "വിനോദ് റായ് ബിസിസിഐ അധ്യക്ഷൻ!"

Leave a comment

Your email address will not be published.


*