വിശ്വസുന്ദരിപട്ടം ഫ്രഞ്ച് സുന്ദരി ഐറിസിന്!

മനില, ഫിലിപ്പൈൻസ്:വിശ്വസുന്ദരി പട്ടം ഫ്രാൻസിന്റെ ഐറിസ് മിറ്റനേരെയ്ക്ക്. ദന്തൽ സർജറി സ്റ്റുഡന്റാണ് ഐറിസ്. ലോകത്തെ 85 സുന്ദരികളെ പിന്തള്ളിയാണ് ഐറിസ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്.മിസ് ഹെയ്തിയാണ് 1st റണ്ണർ-അപ്പ്, മിസ് കൊളംബിയ സെക്കന്റ് റണ്ണർ-അപ്പ്.

അവസാന റൗണ്ടിലെ ചോദ്യത്തിന് നൽകിയ ഉത്തരമാണ് മിസ് ഫ്രാൻസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്തത്. ജീവിതത്തിലെ പരാജയങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് എന്റെ ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളിൽ നിന്നും ഉയർത്ത് എഴുന്നേൽകണമെന്നും ഐറിസ് പറഞ്ഞു. 1953 നു ശേഷമാണ് ഫ്രാൻസ് വിശ്വസുന്ദരി പട്ടം നേടുന്നത്.

ഇന്ത്യൻ സുന്ദരി റോഷ്മിത ഹരിമൂർത്തിയ്ക്ക് ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞില്ല.

Be the first to comment on "വിശ്വസുന്ദരിപട്ടം ഫ്രഞ്ച് സുന്ദരി ഐറിസിന്!"

Leave a comment

Your email address will not be published.


*