മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് ആശുപത്രിയിൽ!

ന്യൂഡൽഹി:മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ പാർലമെന്‍റിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. ഹൃദയാഘാതമാണെന്നാണ് സൂചന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Be the first to comment on "മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് ആശുപത്രിയിൽ!"

Leave a comment

Your email address will not be published.


*