സമരപന്തൽ പൊളിച്ചു മാറ്റാനാകില്ലെന്നു ഹൈക്കോടതി!

തിരുവനന്തപുരം: ലോ കോളേജിന് മുന്നിലെ വിദ്യാർത്ഥി സംഘടനകളുടെ സമര പന്തൽ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ കോളേജിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നു വിദ്യാർത്ഥികളോട് കോടതി പറഞ്ഞു. വിദ്യാർത്ഥികളോട് ഐക്യധാർട്യം പ്രഖ്യാപിച്ചു രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തെ തടയാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

Be the first to comment on "സമരപന്തൽ പൊളിച്ചു മാറ്റാനാകില്ലെന്നു ഹൈക്കോടതി!"

Leave a comment

Your email address will not be published.


*