January 2017

ലക്ഷ്മി നായർക്കെതിരെ പോലീസ് കേസെടുത്തു!

തിരുവനന്തപുരം:ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ച ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പോലീസ് ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. ജാതി പേര് വിളിച്ച ആക്ഷേപിച്ചുവെന്നും ദളിത് വിദ്യാർത്ഥിയെ കൊണ്ട് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ,അവരുടെ ഹോട്ടലിൽ…


ഇന്ത്യയ്ക്ക് ജയം!

നാഗ്പൂർ:ഇംഗ്ലണ്ടിനെതിരായ രണ്ടാം T20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ ജയം. ഇന്ത്യയുടെ ജയത്തോടെ 1-1 നു സമനിലയിലാണ് പരമ്പര. ആദ്യം ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 144 റണ്സെടുത്തു.മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ടിന് 139 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു….


അനുനയ നീക്കവുമായി സിപിഐഎം:രാജിയില്ലെന്ന ലക്ഷ്മി നായരുടെ നിലപാടിന് പിന്തുണയുമായി ഡയറക്ടർ ബോർഡ്!

തിരുവനന്തപുരം:ലോ അക്കാദമി പ്രശ്നത്തിൽ അനുരഞ്ജനത്തിനായുള്ള സിപിഐഎമ്മിന്റെ ശ്രമം ഫലം കണ്ടില്ല. ലോ കോളേജിന്റെ സ്ഥാപകനും ഡയറക്ടറും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അച്ഛനുമായ നാരായണൻ നായരെയും സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരെയും ഉൾപ്പെടെ എകെജി…


ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്‍ലാം കിരീടം റോജര്‍ ഫെഡറർക്ക്!

മെല്‍ബണ്‍ : അഞ്ചു  വർഷത്തിന് ശേഷമുള്ള റോജര്‍ ഫെഡറർ-റാഫേല്‍ നദാൽ പോരാട്ടത്തിൽ ഫെഡറർക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്‍ലാം കിരീടം.അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിരീട നേട്ടം.കരിയറിലെ 18-മത്തെ ഗ്രാന്‍സ്‍ലാം കിരീടമാണ്. അഞ്ചാം ഓസ്ട്രേലിയന്‍ കിരീട…


ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ !

ചെന്നൈ:ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 12 വരെ ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ചെെന്നെ…


മുസ്‌ലീങ്ങളെ തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് സ്റ്റേ!

ഏഴു മുസ് ലിം രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൺഡ് ട്രംപിന്‍റെ വിവാദ ഉത്തരവ് ന്യൂയോർക്ക് കോടതി സ്റ്റേ ചെയ്തു. അഭയാര്‍ത്ഥികള്‍ക്കായി അമേരിക്കന്‍ പൗരാവകാശ സംഘടനയായ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍(ACLU) നല്‍കിയ ഹര്‍ജിയിലാണ്…


വീനസിനെ തോൽപ്പിച്ചു സെറീന!

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ സഹോദരിമാർ തമ്മിൽ നടന്ന പോരാട്ടത്തിൽ മുപ്പത്തിയഞ്ചുകാരിയായ സെറീനയ്ക്ക് ചരിത്ര വിജയം.വീനസ് വില്യംസിനെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചു ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കി.സെറീനയുടെ 23-മത്തെ ഗ്രാൻസ്‌ലാം കിരീടമാണ്. സെറീനയും വീനസും…


FB യിൽ അഡ്വ. ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്!

ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെക്കുറിച്ച് .. എം. സ്വരാജ്. തിരുവനന്തപുരം ലോ അക്കാദമിയിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ച് അഭിപ്രായം പറയണമെന്നും, ഇത് സംബന്ധിച്ച് FB യിൽ ഒരു കുറിപ്പ് എഴുതുന്നത് നന്നായിരിക്കുമെന്നും ചില മാന്യ…


ലക്ഷ്മി നായർക്കെതിരായ ഉപസമിതി റിപ്പോർട്ട് സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചു!

തിരുവനന്തപുരം:ലോ അക്കാദമി സമരം 18 ാം ദിവസത്തിലേക്ക് കടന്നപ്പോൾ വിദ്യാർത്ഥികൾക്ക് അനുകൂലമായി സര്‍വ്വകലാശാല സിൻഡിക്കറ്റ് യോഗത്തിൽ ഉപസമിതി റിപ്പോർട്ട്‌.റിപ്പോർട്ട്‌ സിൻഡിക്കറ്റ് യോഗം ഏകകണ്ഠേനയാണ് അംഗീകരിച്ചത്. പരീക്ഷാ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക്…


പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ഹർട്ട് അന്തരിച്ചു!

പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ഹർട്ട് അന്തരിച്ചു(77).ദീര്‍ഘനാളായി കാന്‍സറിന് ചികില്‍സയിലായിരുന്നു.ഏലിയന്‍,ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍,വി ഫോര്‍ വെന്‍ഡറ്റ എന്നിവയാണ് പ്രധാന സിനിമകൾ.