January 2017

ഗായകന്‍ യേശുദാസ് ഉള്‍പ്പെടെ ആറു മലയാളികള്‍ക്കു പത്മ പുരസ്കാരം!

ന്യൂഡൽഹി:ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ഗായകന്‍ ഡോ.കെ ജെ യേശുദാസിന് പത്മവിഭൂഷനും കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം അച്ചുതന്‍ നമ്പൂതിരി, ഹോക്കിതാരം പി ആര്‍ ശ്രീജേഷ്, കര്‍ണാടക സംഗീതജ്ഞ…


കേന്ദ്ര സർക്കാരിന് പിന്തുണയുമായി രാഷ്‌ട്രപതി!

ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കൽ രാജ്യത്തെ കള്ളപ്പണം തടയാൻ സാധിച്ചുവെന്നു രാഷ്‌ട്രപതി പ്രണബ് മുഖർജി. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സമ്പത് വ്യവസ്ഥയിൽ താത്കാലിക മാന്ദ്യമുണ്ടാക്കിയെങ്കിലും ദീർഘകാലത്തേയ്ക്കു ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍…


ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിഎസ്!

തിരുവനന്തപുരം:തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിഎസ് അച്യുതാനന്ദൻ സമര പന്തലിൽ എത്തി. പന്തലിൽ എത്തിയ വിഎസ്നു മുന്നിൽ നിരവധി വിദ്യാർത്ഥികളാണ് എത്തിയത്. പ്രിൻസിപ്പലിന്റെ മകന്റെ പ്രതിശ്രുത വധുവും ഇതേ കോളേജിലെ വിദ്യാർത്ഥിയുമായ…


പെൺകുട്ടികളുടെ മാനത്തേക്കാൾ വലുത് വോട്ടാണെന്ന ശരത് യാദവിന്റെ പരാമർശം വിവാദത്തിൽ!

പട്ന:ജെഡിയുവിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ ശരത് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേ പെൺകുട്ടികളെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. ‘പെൺകുട്ടികളുടെ മാനത്തേക്കാൾ വലുതാണ് വോട്ടു ചെയ്യുമ്പോഴുള്ള അഭിമാനമെന്നും പെൺകുട്ടികളുടെ മാനം ഗ്രാമത്തെയും…


സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി!

മുംബൈ:ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനുള്ള അനുമതിക്കായി ശ്രീശാന്ത് നൽകിയ അപേക്ഷ ബിസിസിഐ തള്ളി.ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടു ഫേസ് ബുക്ക് വഴിയുള്ള സംവാദത്തിനിടെ കളിക്കളത്തിലേക്ക്…


പി.പദ്മരാജന്റെ വിട വാങ്ങിയിട്ട് ഇന്ന് 26 വർഷം!

തിരുവനന്തപുരം: മലയാള സിനിമയുടെ വസന്തകാലം പ്രേക്ഷകർക്ക് സമ്മാനിച്ച പദ്മരാജൻ പിള്ള എന്ന പി. പദ്മരാജൻ ലോകത്തോട് വിട വാങ്ങിയിട്ട് ഇന്ന് ഇരുപത്തിയാറു വർഷം. നല്ലൊരു സിനിമ കണ്ടു തീർക്കുന്ന വേഗത്തിലാണ് പദ്മരാജൻ നമ്മോടു വിട…


ദേവ് പട്ടേലിന് ഓസ്കർ നോമിനേഷൻ!

ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവ് പട്ടേലിന് ഓസ്കർ നോമിനേഷൻ. ലണ്ടണിൽ ജനിച്ച ദേവ് പട്ടേൽ ‘സ്ലംഡോഗ് മില്യണർ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യക്കാർക്ക് സുപരിചിതനായത്. ചിത്രത്തിലെ ജമാൽ മാലിക് എന്ന കഥാപാത്രം പട്ടേൽ അനശ്വരമാക്കി.ദേവ്…


മനുഷ്യാവകാശ കമ്മീഷന്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു!

തിരുവനന്തപുരം:ലോ അക്കാദമി പ്രിൻസിപ്പൽ ഡോ.ലക്ഷ്മി നായർക്കെതിരെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി.ദളിത് വിദ്യാർത്ഥികളെ കൊണ്ട് ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചുവെന്നാണ് പുതിയ ആരോപണം. പ്രിൻസിപ്പൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടാഴ്ച്ചയായി വിദ്യാർഥികൾ കോളേജിന് മുന്നിൽ സമരം…


അങ്കമാലി ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി!

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നിർവഹിച്ചിരുന്നത് ചെമ്പൻ വിനോദ് ജോസാണ്.ക്യാമറ ഗിരീഷ് ഗംഗാധരൻ, സംഗീതം പ്രശാന്ത് പിള്ള.


ജെല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി!

ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. ഏകകണ്ഠേനയാണ് സാബ ബിൽ പാസ്സാക്കിയത്.സര്‍ക്കാറിന്റെ അനുമതിയോടെ തമിഴ്നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താം എന്ന് തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിൽ പറയുന്നു.ഇനി ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കുന്നതോടെ നിയമം…