ഇ അഹമ്മദിന് അന്ത്യാഞ്ജലി!

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുസ്ളീം ലീഗ് എം പിയും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ്(78) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.15 നു ഡൽഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ പാർലമെന്‍റിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ആർഎംഎൽലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രധാനമത്രി നരേന്ദ്രമോഡി ഇ അഹമ്മദിന്റെ ഡൽഹിയിലെ വസതിയിലെത്തി അതിമോപചാരം അർപ്പിച്ചു. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് അദ്ദേഹം പ്രധിനിധാനം ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. നാളെ കണ്ണൂരിലാണ് കബറടക്കം.

Be the first to comment on "ഇ അഹമ്മദിന് അന്ത്യാഞ്ജലി!"

Leave a comment

Your email address will not be published.


*