ജയലളിതയുടെ പിറന്നാൾ ദിനം തമിഴ്‌നാട്ടിൽ മരം നട്ടും അന്നദാനം നടത്തിയും ആഘോഷിച്ചു!

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ 69 ാം പിറന്നാൾ തമിഴ്‌നാട്ടിൽ ആഘോഷിച്ചു. മരം നട്ടായിരുന്നു അണ്ണാഡിഎംകെയുടെ ആഘോഷം. മുഖ്യമന്ത്രി പളനിസാമി ആഘോഷം ഉദ്‌ഘാടനം ചെയ്തു. എഐഎഡിഎംകെ വിമതരും ജയലളിതയുടെ സഹോദരി പുത്രി ദീപയും അന്നദാനം നടത്തി.

ജയലളിതയുടെ പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ദീപ പറഞ്ഞിരുന്നു എങ്കിലും അതുണ്ടായില്ല പകരം പുതിയ സംഘടനയുടെ പേര് പ്രഖ്യാപിച്ചു. എംജിആർ-അമ്മ-ദീപ പേരാവൈ എന്നാണ് പുതിയ സംഘടനയുടെ പേര്.ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ മത്സരിക്കുമെന്നും ദീപ പറഞ്ഞു.

അതേസമയം അണ്ണാഡിഎംകെ വിട്ടു പോയവർക്ക് മാതൃ സംഘടനയിലേയ്ക്ക് തിരിച്ചു വരാമെന്നും അവരെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്‍ പറഞ്ഞു.

Be the first to comment on "ജയലളിതയുടെ പിറന്നാൾ ദിനം തമിഴ്‌നാട്ടിൽ മരം നട്ടും അന്നദാനം നടത്തിയും ആഘോഷിച്ചു!"

Leave a comment

Your email address will not be published.


*