പ്രതിസന്ധിഘട്ടത്തിൽ തന്റെയും നടിയുടെയും കൂടെ നിന്നവരെ ക്രൂശിച്ചത് ഏറെ വിഷമിപ്പിച്ചു; ലാൽ!

കാക്കനാട്: അക്രമിക്കപെട്ട് അവശയായി ഓടി തന്റെയെടുത്തു വന്ന നടിയെയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന തന്നെ സഹായിക്കാനെത്തിയ നിർമാതാവായ ആന്റോ ജോസഫിനെ മാധ്യമങ്ങൾ ക്രൂശിച്ചതിൽ വളരെയേറെ മനോവേദനയുണ്ടായെന്നു സംവിധായകനും നടനുമായ ലാൽ പറഞ്ഞു.

സംഭവം അറിഞ്ഞ ഉടൻ തന്നെ താൻ ഡിജിപിയെ വിളിച്ചു വിവരം അറിയിച്ചു.ഉടൻ തന്നെ എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരും തന്റെ വീട്ടിലെത്തി.സിനിമയിൽ മാത്രമേ ഞാൻ എത്രയും വലിയ പോലീസ് സന്നാഹങ്ങൾ കണ്ടിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു.പോലീസ് ഇത്രയും വേഗം പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും ലാൽ പറഞ്ഞു.

കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയെ പിടിച്ചു എന്നറിഞ്ഞപ്പോൾ താനും കുടുംബവും ഇന്ത്യ ലോക കപ്പ് നേടിയതുപോലെയാണ് തുള്ളിച്ചാടിയതെന്നും,എന്നാൽ നിരപരാധികളെ കുടുക്കുമോ എന്ന ഭയവും പുറകെ വന്നു. പ്രതിക്കു വേണ്ടിയല്ല ഇപ്പോൾ ഇരയ്ക്ക് വേണ്ടിയാണു എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപിനെ ഇതിലേക്ക് വലിച്ചിഴച്ചതിൽ വളരെ സങ്കടമുണ്ട്.അദ്ദേഹത്തെ ഫോണിൽ ബദ്ധപ്പെട്ടപ്പോൾ അദ്ദേഹം വളരെ അധികം കോപാകുലനായിരുന്നു.
നടി രമ്യ നംബിഷന്റെ വീട്ടിലേക്കു വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും ലാൽ പറഞ്ഞു.

നദിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പരിശ്രെമിക്കുകയാണെന്നും.എന്നാൽ മാധ്യമ വേട്ടയിൽ അവളുടെ ധൈര്യം ചോർന്നുപോകുന്നു എന്നും അത് അനുവദിച്ചു കൂട.നിരപരാധികളെ ക്രൂശിക്കയുമരുത്.

ന്യൂ ജനറേഷൻ സിനിമകളെ അടച്ചാക്ഷേപിക്കരുതെന്നും, പുതുതലമുറയുടെ സിനിമകളോടുള്ള ചിലരുടെ അതൃപ്തിയാണ്, കഞ്ചാവും മയക്കുമരുന്നുമാണ് ന്യൂ ജനറേഷൻ സിനിമകൾകളിൽ എന്ന ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "പ്രതിസന്ധിഘട്ടത്തിൽ തന്റെയും നടിയുടെയും കൂടെ നിന്നവരെ ക്രൂശിച്ചത് ഏറെ വിഷമിപ്പിച്ചു; ലാൽ!"

Leave a comment

Your email address will not be published.


*