പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു!

ആലുവ: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.ഇന്ന് അവധി ദിനമായതിനാൽ ആലുവയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും.

കുടിക്കിയതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു സുനിയുടെ മറുപടി. കസ്റ്റഡി കഴിഞ്ഞ ശേഷം ഞാൻ നിങ്ങളുടെ അടുത്തേയ്ക്കു തന്നെ വരുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment on "പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*