ആക്രമണത്തിനിരയായ നടി പ്രതിസന്ധികളെ അതിജീവിച്ചു വീണ്ടും അഭിനയ രംഗത്തേയ്ക്ക്;തന്റെ സുഹൃത്ത് എല്ലാവർക്കും മാതൃകയെന്ന് പൃഥ്വിരാജ്!

കൊച്ചി: ആക്രമണത്തിനിരയായ നടി വീണ്ടും അഭിനയ രംഗത്തേയ്ക്ക്. പൃഥ്വിരാജ് സിനിമയിലൂടെ അഭിനയ രംഗത്ത് സജീവമാകാനാണ് അവരുടെ തീരുമാനം. പ്രതിസന്ധിയിൽ തളരാതെ ധൈര്യകൈവരിച്ച അവർ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി തന്റെ ജോലിയുടെ ഭാഗമായി.

നടിയുടെ ധൈര്യത്തെ അഭിനന്ദിച്ചു നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. തന്റെ സുഹൃത്തിന്റെ ജീവിതം നിരന്തരം സൂക്ഷ്മ പരിശോധനക്ക് വിധേയമാകുമെന്നറിഞ്ഞിട്ടും അവൾ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്.

തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുകയും ചെയ്തു.ഇനി വരുന്ന സിനിമകളിൽ സ്തീകൾക്ക് എതിരെ ഉള്ള പരാമർശം പ്രോത്സാഹിപ്പിക്കില്ലന്നും എഫ് ബി പോസ്റ്റിൽ പറയുന്നു.

Be the first to comment on "ആക്രമണത്തിനിരയായ നടി പ്രതിസന്ധികളെ അതിജീവിച്ചു വീണ്ടും അഭിനയ രംഗത്തേയ്ക്ക്;തന്റെ സുഹൃത്ത് എല്ലാവർക്കും മാതൃകയെന്ന് പൃഥ്വിരാജ്!"

Leave a comment

Your email address will not be published.


*