ഉത്തരാഖണ്ഡ് സർക്കാർ ദുരിതാശ്വാസ നിധിയിൽനിന്ന് 47 ലക്ഷത്തോളം രൂപ കോഹ്ലിക്ക് നൽകിയെന്ന ആരോപണവുമായി ബി ജെ പി!

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഫണ്ട് തിരിമറി ആരോപണവുമായി ബിജെപി രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഉൾപ്പെട്ടതാണ് പുതിയ വിവാദം.

2013 -ലെ കേദാർനാഥ് വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ ഫൗണ്ടിൽ നിന്നും വകമാറ്റി കൊഹ്‌ലിയ്ക്കു ടൂറിസം പ്രമോഷന്റെ പരസ്യത്തിൽ അഭിനയിക്കുന്നതിനായി നാല്പത്തിഏഴേകാൽ ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം.

അന്ന് ഉത്തരാഖണ്ഡിന്‍റെ ടൂറിസം ബ്രാൻഡ് അംബാസിഡറായിരുന്നു വിരാട് കോഹ്‌ലി.എന്നാൽ കോഹ്‌ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും,ഉത്തരാഖണ്ഡ് സർക്കാരും ഈ ആരോപണം നിഷേധിച്ചു.

ഇത്‌ ആദ്യമായല്ല ബിജെപി, സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. കേദാര്‍നാഥിനെ കുറിച്ച് സീരിയൽ എടുക്കുന്നത്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റിയാണെന്ന് നേരത്തെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

Be the first to comment on "ഉത്തരാഖണ്ഡ് സർക്കാർ ദുരിതാശ്വാസ നിധിയിൽനിന്ന് 47 ലക്ഷത്തോളം രൂപ കോഹ്ലിക്ക് നൽകിയെന്ന ആരോപണവുമായി ബി ജെ പി!"

Leave a comment

Your email address will not be published.


*