നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി;പൾസർ സുനി ആക്രമണത്തിന് ശേഷം എത്തിയ സുഹൃത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്!

കൊച്ചി:ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. ആലുവ സബ്ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നീ നാല് പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് നടത്തിയത്.ഉച്ചയ്ക്ക് മൂന്നരയോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആലുവാ സബ് ജയിലില്‍ വെച്ചായിരുന്നു പരേഡ്.

സഹപ്രവർത്തകരുടെ കൂടെയായിരുന്നു നടി തിരിച്ചറിയൽ പരേഡിനെത്തിയത്.പ്രതികളെ നടി തിരിച്ചറിഞ്ഞു. നാലേമുക്കാലോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താരം തിരിച്ചു പോയി.

നേരത്തെ പിടികൂടുന്ന സമയത്തു പൾസർ സുനിയുടെയും വിജീഷിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനാൽ ഇവരെ തിരിച്ചറിയൽ പരേഡിന് വിധേയമാകേണ്ടനാണ് പോലീസിന്റെ തീരുമാനം.അതേസമയം പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു. മാർച്ച് അഞ്ചു വരെ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.

നടിയെ ആക്രമിച്ചതിന് ശേഷം സുനിയെത്തിയ വൈറ്റില പുന്നുരുന്നിയിലെ സുഹൃത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. റെയ്‌ഡിൽ സ്മാര്‍ട്ട് ഫോണ്‍, ഐപാഡ്, പെന്‍ഡ്രൈവ് എന്നിവയും വീടിന്റെ മുൻവശത്തു നിന്നും സ്മാര്‍ട്ട് ഫോണിന്റെ കവറും പോലീസ് കണ്ടെടുത്തു.വാഹന ബ്രോക്കറായ സുഹൃത്തിനെ കാണാനാണ് ആക്രമണത്തിന് ശേഷം സുനി എത്തിയത്.

നടിയുടെ ചിത്രങ്ങൾ പകർത്തിയ ഫോൺ ഇതുവരെ പോലീസിന് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതു സുഹൃത്തിനെ ഏല്പിച്ചിരിക്കാനുള്ള സാധ്യത ഉള്ളതിനാലാണ് പോലീസ് സുഹൃത്തിന്റെ വീട്ടിൽ റൈഡ് നടത്തിയത്.

Be the first to comment on "നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി;പൾസർ സുനി ആക്രമണത്തിന് ശേഷം എത്തിയ സുഹൃത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്!"

Leave a comment

Your email address will not be published.


*