സംഘപരിവാറിന്റെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ!

മംഗളൂരു:സംഘപരിവാറിന്റെ ഭീഷണി വകവയ്ക്കാതെ മംഗളൂരുവിലെത്തിയ പിണറായി വിജയന് ഊഷ്മള സ്വീകരണം.പിണറായി വിജയനെ തടയുമെന്നു പറഞ്ഞിരുന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നത്.

എന്നാൽ വലിയ പ്രതിഷേധ പ്രകടനകളിലേയ്ക്ക് പോകാതെ പ്രതിഷേധ സൂചകമായി ഹർത്താൽ മാത്രമേ മംഗളൂരുവിൽ ഉണ്ടായിരുന്നുള്ളു. കേരള മുഖ്യമന്ത്രിയെ മംഗളൂരുവിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും കനത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘപരിവാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ സംഘപരിവാറും ബിജെപിയും അതിൽ നിന്നും പിന്മാറിയിരുന്നു.

മംഗളൂരുവില്‍ വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചതിനു ശേഷം മുഖ്യമന്ത്രി സിപിഐഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയിലും പങ്കെടുത്തു.

പിണറായിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നതിനാൽ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.കേരളത്തിലെ തങ്ങളുടെ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയും സംഘപരിവാറും പിണറായിയെ തടയുമെന്നു പ്രഘ്യാപിച്ചത്.

Be the first to comment on "സംഘപരിവാറിന്റെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ!"

Leave a comment

Your email address will not be published.


*