ആക്രമണത്തിനിരയായ നടിയ്ക്ക് വിഎസ് അച്യുതാനന്ദന്റെ പിന്തുണ!

തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയ്ക്ക് പൂർണ പിന്തുണയുമായി വിഎസ് അച്യുതാനന്ദൻ. നടി നടത്തുന്ന നിയമപോരാട്ടത്തിനും എല്ലാ വിധ പിന്തുണ നൽകുമെന്നും അദ്ദേഹം നദിയെയും കുടുംബത്തെയും ഫോണിൽ വിളിച്ചു അറിയിച്ചു. സംഭവം പുറത്തു പറയാന്‍ കാണിച്ച ധൈര്യത്തേയും അദ്ദേഹം അഭിനന്ദിച്ചു.

സംഭവത്തിനു പിന്നിൽ ആരാണെന്നു മുഖ്യമന്ത്രിയ്ക്ക് അറിയാമെന്നു ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് കേസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സംഭവത്തിനു പിന്നിൽ ഗുഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും, നടിക്കും കുടുംബത്തിനും മേൽ സമ്മർദ്ദവും ഭീഷണിയും ഉണ്ടെന്നും, നടിയും കുടുംബവും തന്നോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേസന്വേഷണം കോടതിയുടെ മേൽ നോട്ടത്തിലോ, കേന്ദ്ര ഏജന്‍സിയെയോ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടിയും പൾസർ സുനിയുടെ കുട്ടു പ്രതിയായ മണികണ്ഠനും നൽകിയ മൊഴികളിലെ പലകാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നവമാധ്യമങ്ങളിലൂടെ തനിക്കെതിരെയുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടൻ ദിലീപ് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.എറണാകുളം ഡിസിപി യതീഷ് ബി. ചന്ദ്രയ്ക്കാണ് അന്വേഷണ ചുമതല.

Be the first to comment on "ആക്രമണത്തിനിരയായ നടിയ്ക്ക് വിഎസ് അച്യുതാനന്ദന്റെ പിന്തുണ!"

Leave a comment

Your email address will not be published.


*