ഐഎസ്സിൽ ചേർന്നതായി സംശയിക്കുന്ന ഹഫീസ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു!

ഐഎസ് ചേർന്നതായി സംശയിക്കുന്ന കാസര്‍ക്കോട് പടന്ന സ്വദേശി ഹഫീസ് (24) അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടതായി അടുത്ത ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. ഹഫീസിനൊപ്പം കാണാതായ അഷ്ഫാഖാണ് ടെലിഗ്രാം വഴി സന്ദേശം അയച്ചിരിക്കുന്നത്.

‘ഹഫീസ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും,ഞങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു’ ഇതായിരുന്നു സന്ദേശത്തിൽ പറയുന്നത്. അഷ്റഫിന്റെതാണ് സന്ദേശമെന്നു എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഎസ് ചേർന്നതായി സംശയിക്കുന്ന മലയാളികളുടെ തിരോധാനം അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണ്.സ്ത്രീകളും ആറു കുട്ടികളും അടക്കം 21പേരെ പാലക്കാട്,കാസര്‍കോട് എന്നീ സ്ഥലങ്ങളിൽ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

Be the first to comment on "ഐഎസ്സിൽ ചേർന്നതായി സംശയിക്കുന്ന ഹഫീസ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു!"

Leave a comment

Your email address will not be published.


*