മലപ്പുറത്ത് കാളപൂട്ട് മത്സരം നടന്നു!

മലപ്പുറം:മലപ്പുറം പൊന്നാനിയിൽ കാളപൂട്ട് മത്സരം നടന്നു. കര്ഷകരുടയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് മത്സരം നടന്നത്. 50 ടീമുകളിലായി 100 ഓളം കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്.ജീവകാരുണ്യ പ്രവർത്തനത്തിനായാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘടകർ പറഞ്ഞു. മത്സരത്തിൽ കാളകളെ യാതൊരു വിധത്തിലും ഉപദ്രവിക്കുന്നില്ലെന്നും സംഘടകർ പറയുന്നു.

സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ മത്സരം നിറുത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും മത്സരം അവസാനം വരെ തുടർന്നു. എന്നാൽ വലിൽകടിച്ചും മറ്റും വിറളി പിടിപ്പിച്ചാണ് കാളകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതെന്ന പരാതിയിൽ മത്സരത്തിൽ പങ്കെടുത്തവർക്ക് എതിരെ പൊന്നാനി പോലീസ് കേസെടുത്തു.

ജെല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടിലെങ്ങും പ്രക്ഷോപം വ്യാപിച്ചതിനെ തുടർന്ന് തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ടിനായി ഓഡിനൻസ് കൊണ്ട് വന്നിരുന്നു. അതുപോലെ കേരളത്തിന്റെ സംസ്കാരമായ കാളപൂട്ട് നടത്തുന്നതിനായി ആവശ്യം ഉയർന്നു വന്നിരുന്നു.

Be the first to comment on "മലപ്പുറത്ത് കാളപൂട്ട് മത്സരം നടന്നു!"

Leave a comment

Your email address will not be published.


*