ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം!

തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപം തീപിടുത്തം. പുലർച്ചെ 3.30 യോടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പുക ഉയരുന്നത് സിസിടിവി വഴി കണ്ടത്. ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

ക്ഷേത്രത്തിനു സമീപത്തുള്ള പോസ്‌റ്റോഫീസിന് താഴെയുള്ള ഗോഡൗണിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്നലെ മുതൽ ഇവിടെ കൂട്ടിയിട്ടിരുന്ന ചവർക്കുനയിലെ ചാക്ക്കെട്ടിൽ തീ ഉയരുന്നത് കണ്ടിരുന്നുവെന്നു സമീപ വാസികൾ പറയുന്നു. ഇവിടെയുള്ള ജീവനക്കാർ ചാവേറിന് തീ ഇട്ടതാണെന്നു കരുതിയെന്നാണ് പരിസരവാസികൾ പറയുന്നു.

അതീവ സുരക്ഷാ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം അടിക്കടി ഉണ്ടാകുന്ന തീപിടിത്തം ആശങ്ക സൃഷ്ടിക്കുന്നു.പോസ്റ്റ് ഓഫീസിനു സമീപമുള്ള കെട്ടിടങ്ങളും അഗ്നിക്കിരയായി.പോസ്റ്റൽ വകുപ്പിന്റെ വീഴ്ചയാണ് കാരണമെന്ന്‌ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.വിശദമായ അന്വേഷണം നടത്തുമെന്ന് പോസ്റ്റൽ വകുപ്പ് വ്യക്തമാക്കി.

Be the first to comment on "ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം!"

Leave a comment

Your email address will not be published.


*