എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരനെ പിസി ജോർജ് മർദിച്ചു എന്ന് പരാതി!

തിരുവനന്തപുരം:പിസി ജോർജ് എംഎൽഎ കാന്റീൻ ജീവനക്കാരനെ മർദിച്ചു എന്ന് പരാതി. എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീൻ ജീവനക്കാരനായ മനുവിനാണ് മർദ്ദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയതിനാണ് ജീവനക്കാരനെ എംഎൽഎ അടിച്ചത്. മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റതായി പറയുന്നു.

ഇന്നുച്ചയ്‌ക്കാണ്‌ പരാതിക്കു ആസ്പദമായ സംഭവം. നിയമസഭ സമ്മേളനം ആരംഭിച്ചതിനാൽ എംഎൽഎമാരെല്ലാം ഹോസ്റ്റലിൽ ഉള്ളതിനാൽ ഓരോ മുറികളിലും ഭക്ഷണം എത്തിച്ചു വന്നപ്പോൾ പിസി ജോർജിന്റെ മുറിയിൽ ഭക്ഷണം എത്തിക്കാൻ ഇരുപതു മിനിറ്റ് താമസിച്ചു പോയെന്നും മനു പറയുന്നു.

ഭക്ഷണം താമസിച്ചതിൽ കോപാകുലനായ എംഎൽഎ തന്നെ ചീത്ത വിളിച്ചപ്പോൾ സർ ചീത്ത വിളിക്കേണ്ട ആവശ്യമില്ലെന്നും കാര്യം പറഞ്ഞാൽ മതിയെന്നും പറഞ്ഞപ്പോൾ പിസി ജോർജ് തന്റെ മുഖത്തു അടിക്കുകയായിരുന്നു. നീ ആരോടാ സംസാരിക്കുന്നതെന്ന് ചോദിച്ചു അദ്ദേഹത്തിന്റെ പി എ യും അടിക്കുകയായിരുന്നു. പിഎ ആണ് തന്നെ കൂടുതൽ അടിച്ചത്. അപ്പോൾ തന്നെ എംഎൽഎയുടെ ഡ്രൈവർ പിടിച്ചു മാറ്റി വേഗം ഇവിടുന്നു പൊയ്ക്കോളാൻ പറഞ്ഞെന്നും മനു പറഞ്ഞു.

ക്യാന്റീനിൽ വിളിച്ചു ഉച്ച ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ മുകൽമണിക്കൂർ താമസിച്ചാണ് ഭക്ഷണം എത്തിച്ചതെന്നും അതിൽ ദേഷ്യപ്പെട്ടു സംസാരിക്കുക മാത്രമേ ചെയ്തുള്ളു. തൻ ആരെയും അടിച്ചിട്ടില്ലെന്നും തന്നെ അറിയുന്ന ആരെങ്കിലും ഇതു വിശ്വസിക്കുമോ എന്നും പിസി ജോർജ് ചോദിച്ചു. ഇതിനെതിരെ സ്‌പീക്കർക്കു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.മനുവിന്റെ പരാതിയിൽ എംഎൽഎക്കും പിഎ ക്കുമെതിരെ പോലീസ് കേസെടുത്തു.

Be the first to comment on "എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരനെ പിസി ജോർജ് മർദിച്ചു എന്ന് പരാതി!"

Leave a comment

Your email address will not be published.


*