ഓസ്കാർ പുരസ്‌കാര നിശയിൽ തിളങ്ങി ലാ ലാ ലാൻഡ് മികച്ച ചിത്രം മൂൺ ലൈറ്റ്!

ന്യൂയോര്‍ക്ക് : 89 ാംമത് ഒാസ്കറിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ലാ ലാ ലാൻഡ്.6 ഓസ്കാർ പുരസ്‌കാരങ്ങളാണ് ലാ ലാ ലാൻഡിന്‌ ലഭിച്ചത്. മികച്ച ചിത്രം, സംവിധായകൻ, മികച്ച നടി,സംഗീതം, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈനർ തുടങ്ങിയ മേഖലകളിലാണ് ലാ ലാ ലാൻഡ് പുരസ്‌കാരങ്ങൾ വാരികൂട്ടിയിരിക്കുന്നത്. മികച്ച ചിത്രം പ്രഖ്യപിക്കുന്നതിനിടയിൽ ആശയ കുഴപ്പം ഉണ്ടായി.ആദ്യം മികച്ച ചിത്രമായി ലാ ലാ ലാൻഡ് പ്രഖ്യാപിക്കുകയും പിന്നീട് സംഘടകർ തന്നെ തിരുത്തി മൂൺ ലൈറ്റ് മികച്ച ചിത്രമായി പ്രഖ്യപിക്കുകയുമായിരുന്നു.

മറ്റു പുരസ്‌കാരങ്ങൾ:മികച്ച നടൻ-കൊയ്‌സി അഫ്‌ളെക്‌(മാഞ്ചസ്റ്റർ ബൈ ദി സീ), മികച്ച നടി-എമ്മ സ്റ്റോൺ(ലാ ലാ ലാൻഡ്),മികച്ച സഹനടൻ-മഹേർസല അലി,മികച്ച സഹനടി- വയോള ഡേവിസ്,മികച്ച സംവിധായകൻ- ഡെമിയൻ ഷാസേൽ(ലാ ലാ ലാൻഡ്),മികച്ച വിദേശ ചിത്രം ദി സെയിൽസ് മാൻ(ഇറാൻ),

ഓസ്കാർ പുരസ്‌കാര വേദിയിൽ അവതാരകൻ ജിമ്മി കിംമേൽ ഡൊണാൾഡ് ട്രംപിന് നേരെ പരോക്ഷ വിമര്ശനവും അഴിച്ചുവിട്ടു. സിഎന്‍എൻ, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമ പ്രതിനിധികൾ ദയവായി വേദിയിൽ നിന്നും പുറത്തു പോകണമെന്നും,കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ളവാര്‍ത്ത അനുവദിക്കില്ല ഇതായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. നേരത്തെ ഡൊണാൾഡ് ട്രംപ് ഈ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ വിലക്കിയിരുന്നു.

Be the first to comment on "ഓസ്കാർ പുരസ്‌കാര നിശയിൽ തിളങ്ങി ലാ ലാ ലാൻഡ് മികച്ച ചിത്രം മൂൺ ലൈറ്റ്!"

Leave a comment

Your email address will not be published.


*