നടിയെ ആക്രമിച്ച വീഡിയോ;ഫേസ്ബുക്ക് പേജ് നിരോധിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തക സുപ്രീംകോടതിയിൽ!

ന്യൂഡൽഹി:നടിയെ ആക്രമിച്ച വീഡിയോ കൈവശവുമുണ്ടെന്നു അവകാശപ്പെടുന്ന ഫേസ്ബുക്ക് പേജ് നിരോധിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകയായ സുനിത കൃഷ്ണൻ സുപ്രീംകോടതിയിൽ. സുനിതയ്ക്ക് വേണ്ടി അഭിഭാഷകയായ അപർണ ബട്ട് ആണ് കോടതിയെ സമീപിച്ചത്.

നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു തമിഴിലാണ് പോസ്റ്റുകൾ ഫേസ് ബൂക്കിലൂടെ പ്രചരിച്ചത്. ഇതു സുനിത കൃഷ്ണൻ കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് പരാതി പരിശോധിക്കാൻ കോടതി ഫേസ് ബുക്കിനോട് ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു സുനിതാകൃഷ്ണൻ നേരത്തെ സമർപ്പിച്ചിരുന്നു ഹർജി പരിഗണിക്കവെയാണ് സുനിത പുതിയ ആവശ്യം മുന്നോട്ടു വെച്ചത്.

Be the first to comment on "നടിയെ ആക്രമിച്ച വീഡിയോ;ഫേസ്ബുക്ക് പേജ് നിരോധിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തക സുപ്രീംകോടതിയിൽ!"

Leave a comment

Your email address will not be published.


*