പ്രതിപക്ഷ ബഹളത്തിൽ നിയമസഭാ സ്തംഭിച്ചു!

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും സ്ത്രീ സുരക്ഷായിൽ വീഴ്ച്ച വരുത്തിയെന്നും കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ നിരാകരിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിരുന്നു പ്രതിഷേധിച്ചു.

സ്‌പീക്കർ സഭ താത്കാലികമായി നിറുത്തിവെച്ചു പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നുമിറങ്ങി പോയി. ഏതെങ്കിലും ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നുകണ്ടാൽ അത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗുഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അന്വേഷണത്തെ ബാധിക്കുമെന്നും, സ്ത്രീസുരക്ഷയുടെ പേരും പറഞ്ഞു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്ത്രീ സുരക്ഷയിൽ തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment on "പ്രതിപക്ഷ ബഹളത്തിൽ നിയമസഭാ സ്തംഭിച്ചു!"

Leave a comment

Your email address will not be published.


*