മകൻ ആണെന്ന അവകാശ വാദം;ധനുഷ് ഹൈക്കോടതിയിൽ ഹാജരായി!

ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ ഹര്‍ജിയില്‍ ധനുഷ് നേരിട്ട് കോടതിയില്‍ ഹാജരായി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് നടൻ ഹാജരായത്. മധുരയിലെ മേലൂരില്‍ നിന്നുള്ള വൃദ്ധദമ്പതികളായ കതിരേശനും ഭാര്യ മീനാക്ഷിയുമാണ് ചെറുപ്പത്തിൽ നാടുവിട്ടു പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നവകാശപെട്ടു കഴിഞ്ഞ സെപ്റ്റംബറിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി നൽകിയത്.

ഇത് സാധുകരിക്കുന്നതിനു വേണ്ടി ജനന സർട്ടിഫിക്കറ്റും, ചില ഫോട്ടോഗ്രാഫും ഇവർ ഹാജരാക്കിയിരുന്നു. കലൈ അരശന്‍ എന്നാണ് ധനുഷിന്‍റെ യഥാര്‍ഥ പേരെന്നും, വയസായതിനാൽ മാസം 65000 രൂപ ധനുഷ് ചിലവിനു നൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടു.

ധനുഷിന്റെ ദേഹത്ത് ജന്മനാ മറുകുണ്ടെന്നും ഇത് തെളിയിക്കാനുള്ള സ്കൂൾ രേഖകൾ ഹാജരാകാമെന്നും ഇവർ അറിയിച്ചത് അനുസരിച്ചു ജസ്റ്റിസ് ചൊക്കലിംഗം അദ്ധ്യക്ഷനായ ബെഞ്ച് ധനുഷിനോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ധനുഷ് ഇന്ന് കോടതിയിൽ ഹാജരായത്.രാവിലെ പതിനൊന്ന് മണിയോടെ അമ്മ വിജയലക്ഷ്മിയോടൊപ്പമാണ് ധനുഷ് കോടതിൽ ഹാജരായത്. സര്‍ക്കാര്‍ ഡോക്ടറെത്തി ധനുഷിന്‍റെ ദേഹപരിശോധന നടത്തി.

സംവിധയകാൻ കസ്തൂരി രാജയുടെയും ഭാര്യ വിജയലക്ഷ്മിയുടെയും മകനാണ് താനെന്നാണ് ധനുഷ് പറയുന്നത്. ധനുഷിനെ കാണാനെത്തിയ ആരാധകരെ നിയന്ത്രിക്കാൻ പോലീസ് പാടുപ്പെട്ടു. കേസ് കോടതി ഇനി വ്യാഴാഴ്ച പരിഗണിക്കും.

Be the first to comment on "മകൻ ആണെന്ന അവകാശ വാദം;ധനുഷ് ഹൈക്കോടതിയിൽ ഹാജരായി!"

Leave a comment

Your email address will not be published.


*