ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്തമായി യുദ്ധക്കപ്പലുകള്‍ നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നു!

കടലുകളിലെ മൈനുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന മൈന്‍സ്വീപ്പര്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യ-ദക്ഷിണ കൊറിയയും തമ്മിൽ സംയുകതമായി നിര്‍മിക്കുന്നതിനുള്ള കരാറിൽ ഒപ്പിടാൻ സാധ്യത. ദക്ഷിണ കൊറിയന്‍ ഷിപ്പിയാര്‍ഡുമായാണ് അടുത്തമാസം ഇന്ത്യ കരാറിൽ ഏർപ്പെടുന്നത്. മാര്‍ച്ച്‌ 31നകം അന്തിമ തീരുമാനം ഉണ്ടാകും. പ്രധാനമായും ടെക്നോളജി കൈമാറ്റമാണ് നടക്കുക.

കൊറിയന്‍ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെയുള്ള യുദ്ധക്കപ്പൽ നിർമാണം ഗോവ ഷിപ്പിയാര്‍ഡില്‍ വെച്ചായിരിക്കും നടക്കുക. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ  ഇന്ത്യ   വഴിയാണ് പദ്ധതി നടപ്പിൽ വരിക. ഇരു രാജ്യങ്ങളും കഴിഞ്ഞവര്‍ഷം തന്നെ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോള്‍ ആറ് മൈന്‍സ്വീപ്പറുകളാണ് ഇന്ത്യയ്ക്കുള്ളത്.

Be the first to comment on "ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്തമായി യുദ്ധക്കപ്പലുകള്‍ നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നു!"

Leave a comment

Your email address will not be published.


*