ഓസ്കാർ വേദിയിലെ പിഴവിനെ പരിഹസിച്ചു ട്രംപ്!

ഓസ്കാർ പുരസ്‌ക്കാര ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് പ്രെഖ്യാപിക്കുന്നതിനിടെ സംഭവിച്ച പിഴവിനെ പരിഹസിച്ചു ഡൊണാൾഡ് ട്രംപ്.മികച്ച ചിത്രത്തെ പ്രഖ്യാപിച്ചപ്പോൾ സംഘാടകർക്ക്‌ പിഴവ് സംഭവിച്ചിരുന്നു.ലാ ലാ ലാൻഡിന് മികച്ച ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനു ശേഷമാണ് അബദ്ധം മനസിലാക്കി മൂൺ ലൈറ്റിന് അവാർഡ് നൽകിയത്.

ഷോ നന്നായി നടത്തുന്നതിനു പകരം തന്നെ ക്കളിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലാണ് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അന്ത്യം മോശമായതെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവായ സ്റ്റീവ് ബാനണ്‍ കൈകാര്യം ചെയ്യുന്ന വാര്‍ത്താ സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

അവതാരകന്‍ ജിമ്മി കിമ്മലാണ് ട്രംപിനെ പരിഹസിച്ചു രംഗത്തുവന്നത്. സിഎന്‍എൻ,ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമ പ്രതിനിധികൾ ദയവായി വേദിയിൽ നിന്നും പുറത്തു പോകണമെന്നും,കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ളവാര്‍ത്ത അനുവദിക്കില്ല എന്ന പരാമര്‍ശിച്ചായിരുന്നു ജിമ്മി കിമ്മലിന്റെ പരിഹാസം.പിന്നീട് ഡോള്‍ബി തിയ്യേറ്ററില്‍ വന്നവരും പോയവരുമെല്ലാം ട്രംപിനെ വിമർശിക്കുകയായിരുന്നു.

Be the first to comment on "ഓസ്കാർ വേദിയിലെ പിഴവിനെ പരിഹസിച്ചു ട്രംപ്!"

Leave a comment

Your email address will not be published.


*