കൊട്ടിയൂര്‍ പീഡനം: 16 കാരി പ്രസവിച്ച സംഭവത്തിൽ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസ്!

കൊട്ടിയൂര്‍: വൈദികന്‍ ബലാത്സംഗം ചെയ്തതിനെ തുടർന്ന് 16 കാരി പ്രസവിക്കാനിടയായ സംഭവത്തില്‍ കൂത്തുപറമ്പ് സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരവും പെൺകുട്ടിയുടെ പ്രസവവും മറച്ചുവെച്ചതിന് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദത്തെടുക്കൽ കേന്ദ്രത്തിനും വീഴ്ച പറ്റിയതായും പോലീസ് കണ്ടെത്തിയിരുന്നു.

രണ്ടാഴ്ചയ്ക്കു മുൻപാണ് വൈദികന്റെ പീഡനത്തെ തുടർന്ന് പെൺകുട്ടി പ്രസവിച്ചത്. പ്രസവശേഷം അമ്മയുടെ അടുക്കൽ നിന്നും കുഞ്ഞിനെ വയനാടുള്ള അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. ചൈല്‍ഡ്‌ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ പിതാവിനെ പ്രതിയാകാനുള്ള ശ്രമങ്ങളും സാമ്പത്തികമായി കുടുംബത്തെ സ്വാധിനിക്കുവാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ തൃശൂര്‍ പുതുക്കാട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Be the first to comment on "കൊട്ടിയൂര്‍ പീഡനം: 16 കാരി പ്രസവിച്ച സംഭവത്തിൽ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസ്!"

Leave a comment

Your email address will not be published.


*