ജനക്ഷേമത്തിൽ ഊന്നിയ ബജറ്റ്;ബജറ്റ് ചോർന്നതിനെ ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം!

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ജൂണിൽ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിലും അത് സമ്പൂർണ ബജറ്റ് ആയിരുന്നില്ല. തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റാണ് ഇന്ന് നടന്നത്.

ജനക്ഷേമത്തിൽ ഊന്നിയതായിരുന്നു ഇത്തവണത്തെ ബജറ്റ്. എല്ലാവിധ പെൻഷനുകളുടെയും തുക വർധിപ്പിച്ചു. 60 കഴിഞ്ഞ 1 ഏക്കറിൽ താഴെ ഭൂമിയുള്ള എല്ലാവര്ക്കും സാമൂഹ്യ ക്ഷേമ പെൻഷനുകൾ നൽകും. സ്ത്രീ സുരക്ഷയ്ക്ക് മുന്ഗണന. അടിസ്ഥാന പദ്ധതികള്‍ക്കെല്ലാം കിഫ്ബി വഴി പണം കണ്ടെത്തും.

ആരോഗ്യ-വിദ്യാഭ്യാസ-ഐടി മേഖലകളിൽ വൻ പദ്ധതികളാണ് ബജറ്റിൽ ഉള്ളത്. ജലസേചന-കാർഷിക രംഗത്തും വിപ്ലവം സൃഷ്ട്ടിക്കും.എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം,പൊതുമേഖലാ സ്ഥാപനങ്ങൾക്കു കോടി,കയർമേഖലയ്ക്ക് 128 കോടി രൂപ ,കൈത്തറി മേഖലയ്ക്ക് 75 കോടി,സ്‌കൂള്‍ യൂണിഫോമുകൾ കൈത്തറി വത്കരിക്കും,സമ്പൂർണ വൈധ്യുതി വത്കരണം,പച്ചക്കറിയിൽ സ്വയം പര്യാപ്തത,ട്രാൻസ് ജെൻഡർ ബഡ്ജറ്റ് പുനഃസ്ഥാപിച്ചു.

ബഡ്ജറ്റ് അവതരണം 2 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബഡ്ജറ്റ് ചോർന്നു ഇന്ന് ആരോപണവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം വെക്കുകയുകയും സഭ ബഹിഷ്‌ക്കരിക്കുകയും ചെയിതു.എന്നാൽ മാധ്യമങ്ങൾക്കു നൽകാനായി തയാറാക്കിയ കുറുപ്പാണ് ചോർന്നതെന്നും പ്രെധാനപെട്ട രേഖകളൊന്നും ചോർന്നിട്ടില്ല എന്ന് തോമസ് ഐസക്ക് വിശദീകരിച്ചു.

Be the first to comment on "ജനക്ഷേമത്തിൽ ഊന്നിയ ബജറ്റ്;ബജറ്റ് ചോർന്നതിനെ ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം!"

Leave a comment

Your email address will not be published.


*