ഒടുവിൽ മംഗളത്തിന്റെ ഖേദപ്രകടനം!

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ഫോൺ സംഭാഷണത്തിൽ ഖേദപ്രകടനവുമായി മംഗളം ചാനൽ.സ്റ്റിങ് ഓപ്പറേഷൻയിരുന്നു നടന്നതെന്നും,മന്ത്രിയെ വിളിച്ചത് മാധ്യമ പ്രവർത്തകയായിരുന്നെന്നും ഇതിൽ ഖേദപ്രകടനം നടത്തുന്നു എന്നും മംഗളത്തിന്റെ സിഇഒ അജിത്കുമാർ പറഞ്ഞു.ചാനലിലൂടെയായിരുന്നു ഖേദപ്രകടനം.

കേണലിന്റെ തുർന്ന് പറച്ചിലിൽ നന്ദിയുണ്ടെന്നായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം. ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രനെതിരായ ലൈംഗീക ആരോപണത്തെ കുറിച്ചന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Be the first to comment on "ഒടുവിൽ മംഗളത്തിന്റെ ഖേദപ്രകടനം!"

Leave a comment

Your email address will not be published.


*