മദ്യ വില്പനശാലകൾ മാറ്റി സ്ഥാപിക്കൽ;സംസ്ഥാനത്തിന് സുപ്രീംകോടതിയുടെ വിമർശനം!

ന്യൂഡൽഹി:മദ്യ വില്പനശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യപെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 2016 ഡിസംബറിൽ പുറപ്പെടുവിച്ച വിധിക്കെതിരെ ഇപ്പോഴാണോ ഹർജിയുമായി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു.

ഹർജിയിൽ വിധി പുറപ്പെടുവിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാർച്ച് 31 നകം മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

അതേസമയം മാറ്റി സ്ഥാപിക്കുന്ന മദ്യശാലകൾ അതാതു പഞ്ചായത്തുകളില്‍ മാറ്റി സ്ഥാപിക്കാം എന്നത് അതാതു താലൂക്കുകളിൽ എവിടെയെങ്കിലും സ്ഥാപിച്ചാൽ മതി എന്ന് മാനദണ്ഡം കേരളം ഭേദഗതി ചെയ്തിട്ടുണ്ട്.

Be the first to comment on "മദ്യ വില്പനശാലകൾ മാറ്റി സ്ഥാപിക്കൽ;സംസ്ഥാനത്തിന് സുപ്രീംകോടതിയുടെ വിമർശനം!"

Leave a comment

Your email address will not be published.


*