മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ചു!

മാവേലിക്കര:കണ്ടിയൂരിൽ 90 കാരിയെ പീഡിപ്പിച്ചു.വീട്ടിൽ ഒറ്റയ്ക്കായിരുന്നു വയോധികയെ രാത്രിയിൽ ഓടിളക്കി അകത്തു കടന്ന അക്രമി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പീഡനത്തെ തുടർന്ന് വൃദ്ധയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്.പരിസരത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ഇതു കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.

വയോധികയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ചെട്ടികുളങ്ങര അമ്പലത്തിൽ ഉത്സവം കാണാൻപോയ മകൾ പിറ്റേന്ന് വെളുപ്പിന് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

Be the first to comment on "മാവേലിക്കരയിൽ 90 കാരിയെ പീഡിപ്പിച്ചു!"

Leave a comment

Your email address will not be published.


*