വി എസ് അച്യുതാനന്ദനെതിരെ വീണ്ടും എംഎം മണി!

മൂന്നാർ:ടാറ്റായുടെ 50000 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനെന്നു പറഞ്ഞു ഞങ്ങളെ കൊണ്ട് സമരം ചെയ്യിച്ച വി എസ് പിന്നെ അതിനെ കുറിച്ച് മിണ്ടിയിട്ടില്ലെന്നു മന്ത്രി എംഎം മണി.ഭൂമാഫിയയുടെ ആൾ ആരാണെന്നു ജനങ്ങൾക്കറിയാം.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ‌ചാണ്ടി എസ് രാജേന്ദ്രന്റെ കൈയേറ്റ ഭൂമി കാണാൻ വന്നിരുന്നു.കൈയേറ്റഭൂമി എന്ന് പറഞ്ഞു കോൺഗ്രസ്സു്കർ കാണിച്ചു കൊടുത്ത സ്ഥലം കണ്ടു അദ്ദേഹം ഒന്നും മിണ്ടാതെ തിരിച്ചു പോയി. ഉമ്മന്ചാണ്ടിക്കുള്ള മര്യാദ പോലും വി എസിനില്ലെന്നും, പാർട്ടിയുടെ വിലക്കുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും എംഎം മണി പറഞ്ഞു.

ഇന്നലെ മൂന്നാറിൽ കൈയേറ്റമില്ലെന്നാണോ ആ വിദ്വാൻ പറയുന്നതിനും കാര്യങ്ങൾ പഠിക്കാത്തത് ആരാണെന്നു ജനങ്ങൾക്കറിയാമെന്നും വിഎസ് പറഞ്ഞിരുന്നു.

Be the first to comment on "വി എസ് അച്യുതാനന്ദനെതിരെ വീണ്ടും എംഎം മണി!"

Leave a comment

Your email address will not be published.


*