തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും!

തിരുവനന്തപുരം:രാജി വെച്ചൊഴിഞ്ഞ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകീട്ടാണ് സത്യപ്രതിജ്ഞ. ഉടൻ മന്ത്രി സ്ഥാനത്തേയ്ക്കില്ലെന്നു എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും എത്രയും വേഗം തോമസ് ചാണ്ടിയെ മന്ത്രിയാകണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. ഇതേ തീരുമാനം തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെയും.

ശശീന്ദ്രൻ നിരപരാധിയാണെങ്കിൽ  മന്ത്രി സ്ഥാനം അദ്ദേഹത്തിന് തന്നെ നൽകണമെന്നായിരുന്നു ആദ്യം എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ മന്ത്രി സ്ഥാനം വൈകിക്കുന്നത് ഉചിതമാകില്ലെന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വത്തിന്റേത്. കുട്ടനാട് നിന്നുള്ള എംഎൽഎയാണ് തോമസ് ചാണ്ടി.

Be the first to comment on "തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും!"

Leave a comment

Your email address will not be published.


*