മുംബൈയിലെ ജിന്ന ഹൗസ് വിട്ടുതരണമെന്നു പാകിസ്ഥാൻ!

മുബൈയിലെ മുഹമ്മദലി ജിന്നയുടെ വസതി തങ്ങൾക്കു വിട്ടു തരണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.തങ്ങളുടെ രാഷ്ട്രപിതാവിന്റെ ചരിത്ര സമ്പത്തായ വസതി കൈമാറണമെന്നു പാക് വിദേശമന്ത്രാലയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ – പാക് വിഭജനത്തിന്റെ സ്മാരകമായ ജിന്ന ഹൗസ് പൊളിച്ചു നീക്കി അവിടെ സാംസ്‌കാരിക സ്മാരകം പണിയണമെന്നു മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയായ മംഗള്‍ പ്രഭാത് ലോധ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "മുംബൈയിലെ ജിന്ന ഹൗസ് വിട്ടുതരണമെന്നു പാകിസ്ഥാൻ!"

Leave a comment

Your email address will not be published.


*