കേഡല്‍ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു!

തിരുവനന്തപുരം:നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിൻസൺ രാജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു. സഹതടവുകാരും മറ്റു ജയിൽ ഉദ്യോഗസ്ഥരും ചേർന്നാണ് ഉദ്യോഗസ്ഥനെ കേഡലിന്റെ കൈയിൽ നിന്നും രക്ഷിച്ചത്. മറ്റൊരാളുടെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നായിരുന്നു പിന്നീട് കേഡലിന്റെ വിശതീകരണം.

പോലീസ് മേധാവി പ്രതിയുമായി നടത്തിയ സംസാരിച്ചതിൽ നിന്നും ഇയാളുടെ മാനസികനില ശരിയല്ലെന്ന് തോന്നിയതിനാൽ ജനറൽ ആശുപത്രിയിലേക്കും പിന്നീട് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കും മാറ്റി. അതീവ സുരക്ഷയിലാണ് ഇയാളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലേ കേഡലിന്റെ മാനസിക നിലയെ കുറിച്ച് സംശയം ഉയർന്നിരുന്നു.

Be the first to comment on "കേഡല്‍ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു!"

Leave a comment

Your email address will not be published.


*