ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായം!

തിരുവനന്തപുരം:ബാങ്കുകളിൽ നിന്നും വിദ്യാഭ്യാസ വായ്പ്പയെടുത്തു തിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്കു സർക്കാരിന്റെ ധനസഹായം. ജപ്തി ഭീഷണി നേരിടുന്ന വായ്പ്പകൾക്കു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം വരെയുള്ള കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. അംഗപരിമിതരുടെ വാർഷിക വരുമാന പരിധി ഒൻപതു ലക്ഷം രൂപയായിരിക്കും. വായ്പ്പതുകയുടെ 60 % ആയിരിക്കും സർക്കാർ സഹായമായി നൽകുക. ഫേസ് ബൂകിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം-

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ഒരു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭ്യമാവുക. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.
വായ്പാകാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Be the first to comment on "ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായം!"

Leave a comment

Your email address will not be published.


*