തിരഞ്ഞെടുപ്പ് തോൽവി;ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി!

ന്യൂഡൽഹി:ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ആം ആദ്മി പാർട്ടിയിൽ കൂട്ട രാജി. ആം ആദ്മിയുടെ ഡൽഹി അധ്യക്ഷൻ ദിലീപ് പാണ്ഡ്യാ,അൽക്ക ലാംബ, ആശിഷ് താഹിർ എന്നിവർ പാർട്ടി ചുമതലകളിൽ നിന്നും രാജി വെച്ചു.

പഞ്ചാബ് ഘടകവും പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.രണ്ടു വര്ഷം മുൻപ് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും നേടി അധികാരത്തിൽ വന്ന ആം ആദ്മിക്ക് കോർപറേഷൻ തിരഞ്ഞെടുപ്പിൽ രണ്ടക്കം കടക്കാൻ സാധിക്കാത്തതിൽ വലിയ പ്രതിഷേധമാണ് പാർട്ടിക്കുള്ളിൽ ഉടലെടുക്കുന്നത്.

പരാജയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Be the first to comment on "തിരഞ്ഞെടുപ്പ് തോൽവി;ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി!"

Leave a comment

Your email address will not be published.


*