ലോക്പാൽ ബിൽ വൈകിപ്പിക്കരുതെന്നു സുപ്രീംകോടതി!

ന്യൂഡൽഹി:ലോക്പാൽ ബിൽ ഉടൻ നടപ്പിലാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. അഴിമതി തടയുന്നതിന് വേണ്ടിയുള്ള ലോക്പാൽ ബിൽ 2013 ൽ പാർലമെണ്റ്റ്‌ അംഗീകരിച്ചതാണ്.

പ്രധാനമന്ത്രിയെ അധ്യക്ഷനാക്കി, പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന ലോക്പാല്‍ സമിതിയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ നിയമം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുകയായിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയിൽ ലഭിച്ച ഹർജിയിലാണ് പ്രതിപക്ഷ നേതാവില്ലാത്തതിനാൽ നിയമം നടപ്പിലാക്കാൻ വൈകിക്കരുതെന്നു കോടതി കേന്ദ്രത്തോട് നിർദേശിച്ചത്.

Be the first to comment on "ലോക്പാൽ ബിൽ വൈകിപ്പിക്കരുതെന്നു സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*