അൽ ഖൊയ്‌ദയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടെന്ന് സന്ദേശം!

അൽ ഖൊയ്‌ദയിൽ ചേർന്ന പാലക്കാട് പുതുപ്പരിയാരം സ്വദേശി അബുതാഹിറാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. ഏപ്രിൽ നാലിന് അമേരിക്ക സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. 2013 ൽ ഉംറയ്‌ക്കു പോയ അബുതാഹിറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഖത്തറിലുള്ള ബന്ധുവാണ് ഇയാളുടെ മരണ വിവരം നാട്ടിലറിയിച്ചത്.

Be the first to comment on "അൽ ഖൊയ്‌ദയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടെന്ന് സന്ദേശം!"

Leave a comment

Your email address will not be published.


*