നാളെ മുതൽ അനിശ്ചിതകാല റേഷൻ സമരം!

ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തു നാളെ മുതൽ റേഷൻകടകൾ അടച്ചിടും. സംസ്ഥാനത്തെ ഒറ്റ റേഷൻ കടകളും തുറന്നു പ്രവർത്തിക്കില്ലെന്നു റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. 2013 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഭക്ഷ്യഭദ്രതാ നിയമം കൊണ്ട് വന്നത്. ‘ഭക്ഷണം അവകാശമാക്കുക’ എന്നതാണ് ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഉദ്ദേശം.

2014 ജനുവരിക്കകം നിയമം നടപ്പിലാക്കണമെന്നായിരുന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേരളവും തമിഴ്‌നാടും മാത്രമാണ് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാത്തത്.  സംസ്ഥാനത്ത് ഏപ്രില്‍ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമെന്നായിരുന്നു  ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചിരുന്നത്.

Be the first to comment on "നാളെ മുതൽ അനിശ്ചിതകാല റേഷൻ സമരം!"

Leave a comment

Your email address will not be published.


*