കെ എം മാണിക്ക് മുഖ്യമന്ത്രിപദം എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതായി മന്ത്രി ജി സുധാകരൻ!

തിരഞ്ഞെടുപ്പിന് മുൻപു എൽഡിഎഫ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ കെഎം മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു മന്ത്രി ജി സുധാകരൻ. കല്ലാർ പാലം ഉദ്ഘാടനത്തിനിടെയാണ് സുധാകരൻ  വെളിപ്പെടുത്തൽ നടത്തിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാൻ  എൽഡിഎഫ് കെ എം മാണിയുമായി ചർച്ച നടത്തിയിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് സുധാകരന്റെ വെളിപ്പെടുത്തൽ.

സുധാകരന്റെ വെളിപ്പെടുത്തൽ പി സി ജോർജ് ശരിവെച്ചു. എൽഡിഎഫ് മാണിയുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ യുപിഎ സർക്കാർ കേന്ദ്രമന്ത്രിസഭയിൽ മന്ത്രി സ്ഥാനം നൽകുമെന്ന ജോസ് കെ മാണി പ്രതീക്ഷിച്ചിരുന്നെന്നും ഇതിനാൽ ജോസ് കെ മാണിയുടെ എതിർപ്പിനെ തുടർന്നാണ് ചർച്ച മുന്നോട്ടു പോകാതിരുന്നതെന്നും പി സി ജോർജ് പറഞ്ഞു. സുധാകരന്റെ വെളിപ്പെടുത്തലോടെ കേട്ട് കേൾവി ശരിയാണെന്നു തെളിഞ്ഞതായി കെപിസിസി പ്രസിഡണ്ട് എം എം ഹസ്സൻ പറഞ്ഞു.

Be the first to comment on "കെ എം മാണിക്ക് മുഖ്യമന്ത്രിപദം എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതായി മന്ത്രി ജി സുധാകരൻ!"

Leave a comment

Your email address will not be published.


*